താമരശ്ശേരി :
താമരശ്ശേരി കൂരിമുണ്ടയിൽ ലഹരിമാഫിയ സംഘം പോലീസിനെയും ആളുകളെയും ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി
പോലീസിന്റെ പിടിയിലായി.
താമരശ്ശേരി പരപ്പൻ പൊയിൽ തെക്കേ പുറായിൽ സനീഷ് കുമാർ (39)നെയാണ് 27-ന് രാത്രി കോഴിക്കോട് പാളയം വെച്ച് താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരം
താമരശ്ശേരി എസ് ഐ ജിതേഷും സംഘവും പിടികൂടിയത്.
സംഭവദിവസം ലഹരി മാഫിയ സംഘതലവനായ ചുരുട്ട അയ്യൂബിനോടൊപ്പം പോലീസിനെ ആക്രമിക്കുവാനും നാട്ടുകാരനായ ഇർഷാദിനെ വെട്ടിപരുക്കേല്പിക്കുവാനും ഇയാൾ ഉണ്ടായിരുന്നു.
മയക്കുമരുന്നിനു അടിമകളായ ഇയാളും പെൺ സുഹൃത്ത് പുഷ്പ എന്ന റജീനയും ലഹരികേന്ദ്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു.
റജീന ഇപ്പോൾ ഈ കേസിൽ ജയിലിലാണ്.
സംഭവത്തിനു ശേഷം ഇയാൾ കോഴിക്കോട്, വയനാട് ജില്ലകളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഈ വർഷം മെയ് ആറിന് ബാലുശ്ശേരി ഏകരൂലുള്ള വാടക വീട്ടിൽ നിന്നും ഒൻപതു കിലോ കഞ്ചാവുമായി സനീഷ് കുമാറിനെയും റജീനയെയും ബാലുശ്ശേരി പോലീസ് പിടി കൂടിയിരുന്നു. ഈ കേസിൽ ജാമ്യം ഇറങ്ങിയതായിരുന്നു.
ഇതോടെ ഈ കേസിൽ പതിനാല് പ്രതികൾ പിടിയിലായി.
പ്രതിയെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു.
Post a Comment