കൊടുവള്ളി : കെ.എസ്.ടി.എ കൊടുവള്ളി ഉപജില്ല ചക്കാല ക്കൽ ഹൈസ്കൂളിലും മടവൂർ എ.യു.പി.സ്കൂളിലും പഠിക്കുന്ന രണ്ട് കുട്ടികൾക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് കേരള പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ പി എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
തന്റെ മുന്നിലിരിക്കുന്ന പിഞ്ചു മനസ്സുകളുടെ വേദന മനസ്സിലാക്കി അധ്യാപകർ ഏറ്റെടുത്ത ഈ മഹനീയ പ്രവർത്തനം മാതൃകാപരവും പ്രശംസനീയവുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ എം. ത്രിവിക്രമൻ അധ്യക്ഷനായി. വീട് രൂപകല്പന ചെയ്ത എഞ്ചിനിയർ ഷഹിൻഷാദിനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ജനറൽ കൺവീനർ ടി.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ടി.എ ജില്ല പ്രസിഡണ്ട് എൻ. സന്തോഷ്കുമാർ പദ്ധതി വിശദീകരണം നടത്തി.
പി.കെ. ഇ ചന്ദ്രൻ , എ.പി. നസ്തർ ,ടി.കെ. ബൈജു , കെ.ഷൈജ .എ.ഇ. ഒ സി.പി.അബ്ദുൽ ഖാദർ, ടി.കെ ശാന്തകുമാർ , വി. ഷക്കീല , വാർഡ് മെമ്പർമാരായ ഇ.എം.വാസുദേവൻ, സി.ബി. നിഖിത , അബ്ദുൽ അസീസ്, എ. രഘു . കെ.കെ ബാലചന്ദ്രൻ ,എം.കെ. സിജു, പി.സുജിത്ത് എന്നിവർ സംസാരിച്ചു.
കെ.എസ്.ടി.എ സബ് ജില്ല സെക്രട്ടറി എ.ബിന്ദു സ്വാഗതവും നിർമ്മാണ കമ്മറ്റി കൺവീനർ എ.പി. വിജയകുമാർ നന്ദിയും പറഞ്ഞു.
Post a Comment