തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
അതിഥി തൊഴിലാളികൾക്കിടയിൽ സംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ
താമസസ്ഥലങ്ങളിലെ ശുചിത്വവും തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ വി അറിയിച്ചു.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
എഫ്.എച്ച്.സിയിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ മലമ്പനി,എലിപ്പനി, ക്ഷയരോഗം, അനീമിയ,ജീവിതശൈലി രോഗങ്ങൾ എന്നിവയുടെ സ്ക്രീനിങ് നടന്നു.
ക്യാമ്പിന് ഡോ.ജിജി ജോസഫ് , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജലീൽ പി കെ . മുഹമ്മദ് ഷമീർ പി. ശരണ്യ ചന്ദ്രൻ , ലിംന ഇ കെ (ജെ.പി.എച്ച്. എൻ ) ഷർമിള (എം.എൽ എസ്.പി ) മുഹമ്മദ് നിയാസ് എൻ എം (ഫാർമസിസ്റ്റ് ) എന്നിവർ നേതൃത്വം നൽകി.
Post a Comment