കോടഞ്ചേരി : സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കൊടുവള്ളി ബ്ലോക്ക് കേരളോൽസവം ക്രിക്കറ്റ് മൽസരത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ടീം ചാമ്പ്യൻമാരായി.
ഫൈനലിൽ മടവൂർ പഞ്ചായത്തിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. സ്കോർ: മടവൂർ 6 ഓവറിൽ 48 റൺസിന്ഓൾ ഔട്ടായി . താമരശ്ശേരി 49 റൺസ് 5 വിക്കറ്റിന്, 3 ബോൾ ബാക്കി നിൽക്കെ .
സമാപന സമ്മേളനത്തിൽ ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം ചാൾസ് തയ്യിൽ ആശംസയർപ്പിച്ചു. കൺവീനർ പോൾസൺ അറയ്ക്കൽ, ചീഫ് കോർഡിനേറ്റർ രൂപേഷ് കുമാർ പി.സി , അനൂപ് കുമാർ റ്റി. എസ് പ്രസംഗിച്ചു.
*
إرسال تعليق