ഡൽഹി: എസ്എന്‍സി - ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

 പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി അനുവദിച്ചത് ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.


അഞ്ച് വര്‍ഷത്തിനിടെ 29ാം തവണയാണ് അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനാപ്പട്ടികയില്‍ ഇടം നേടുന്നത്. വിവിധ കാരണങ്ങളാല്‍ അപ്പീല്‍ പരിഗണിക്കുന്നത് 28 തവണയും മാറ്റി. തുടര്‍ച്ചയായ മൂന്ന് തവണയും സിബിഐയുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥനയനുസരിച്ചാണ് ഹര്‍ജി പിന്നീടേക്ക് മാറ്റിയത്. പിണറായി വിജയന്‍ വിചാരണ നേരിടുന്നതിന് മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് നിരവധി തവണ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പീലില്‍ വിശദമായ വാദത്തിന് സിബിഐ ഇന്ന് തയ്യാറാകുമോയെന്നാണ് അറിയേണ്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്ര, ദിപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Post a Comment

Previous Post Next Post