താമരശ്ശേരി: അഖില ഭാരത അയ്യപ്പസേവാസംഘം നേതൃത്വത്തിൽ ഡിസംബർ 16 ന് താമരശ്ശേരിയിൽ നടത്തുന്ന 68-ാമത് അയ്യപ്പൻ വിളക്കുത്സവത്തിന്റെ ഭാഗമായി ആഘോഷകമ്മിറ്റി തയ്യാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശന കർമ്മവും , വിളക്കുത്സവത്തിന്റെ ചാർത്ത് ഏറ്റുവാങ്ങലും  അയ്യപ്പ ഭജനമഠത്തിൽ വെച്ച് നടന്നു.

കെട്ടിയാട്ടത്തിന് നേതൃത്വം നൽകുന്ന തലയാട് സുധാകരൻ സ്വാമിക്ക് കൈപുസ്തകം നൽകിക്കൊണ്ട് അയ്യപ്പസേവാ സംഘം ശാഖ പ്രസിഡണ്ട് ഗിരീഷ് തേവളളി പ്രകാശനം നിർവ്വഹിച്ചു.
 
ആഘോഷകമ്മിറ്റി ചെയർമാൻ ശ്രീധരൻ മേലെപ്പാത്ത്  സുധാകരൻ സ്വാമിയിൽ നിന്നും വിളക്കുത്സവത്തിന്റെ ചാർത്ത് ഏറ്റുവാങ്ങി.
 
രക്ഷാധികാരിമാരായ പി.ടി. മൂത്തോറക്കുട്ടി, വി.കെ. പുഷ്പാംഗദൻ , ശാന്തി വിജയകുമാർ ,ജനറൽ കൺവീനർ സുധീഷ് ശ്രീകല, ട്രഷറർ വി.പി.രാജീവൻ , അയ്യപ്പ സേവാ സംഘം സെക്രടറി കെ.പി.ഷിജിത്ത്, ജോയന്റ് കൺവീനർ കെ.ബി. ലിജു സംബന്ധിച്ചു

Post a Comment

Previous Post Next Post