കൂടരഞ്ഞി: നവംബർ 27, 28, 29 തിയതികളിൽ താമരശേരിയിൽ നടക്കുന്ന സംസ്ഥാന ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനം യോഗം തീരുമാനിച്ചു.

കുട്ടനാട്ടിൽ  അത്മഹത്യ ചെയ്ത പ്രസാദിന്റ  കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും ആത്മഹത്യയുടെ ഉത്തരവാദികൾ സംസ്ഥാന സർക്കാരാണന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹാസത്തോടെയാണ് അധികാരികൾ കാണുന്നതെന്നും നെല്ല് സംഭരിച്ച വകയിൽ കൊടുക്കാനുള്ള പണം എത്രയും വേഗം കൊടുക്കണമെന്നും . 

ഇനിയും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും കർഷക കോൺഗ്രസ്സ് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപ്പറമ്പിൽ യോഗം ഉദ്ഘാടന ചെയ്തു. മണ്ഡലം പ്രസിഡണ്ട് അനീഷ് പനിച്ചിയിൽ അധ്യക്ഷതവഹിച്ചു. മുഹമ്മദ് പാതിപ്പറമ്പിൽ ,
എ.എസ് ജോസ് , ഷിജു ചെമ്പനാനി, ജോർജ്ജ് തറപ്പിൽ , ജോൺ പി.ജെ , ജോർജ്ജ് വലിയ കട്ടയിൽ, ജോസ് മഴുവഞ്ചേരി , ഷിജോ വേലൂർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post