താമരശ്ശേരി :
രണ്ട് ദിവസങ്ങളിലായി നടന്ന താമരശ്ശേരി സബ്ജില്ലാ കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ എൽ പി വിഭാഗത്തിൽ കോരങ്ങാട് ജി എൽ പി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.

33 വിദ്യാലയങ്ങളിലെ കലാപ്രതിഭകൾ 13 ഇനങ്ങളിലായി മാറ്റുരച്ചപ്പോൾ 63 പോയിന്റുകൾ നേടിയാണ് കോരങ്ങാട് ജിഎൽപി സ്കൂൾ ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്.

താമരശ്ശേരി എ ഇ ഒ  സതീഷ് കുമാർ സാറിൽ നിന്നും ഹെഡ്മാസ്റ്റർ  മനോജ് ടിപി ഓവറോൾ ട്രോഫി ഏറ്റുവാങ്ങി.

 ചടങ്ങിൽ വാർഡ് മെമ്പർ  ഫസീല ഹബീബ്, പിടിഎ പ്രസിഡണ്ട് സജിൻ എം കെ ,എസ് എം സി ചെയർമാൻ ഹബീബ് റഹ്മാൻ എ.പി, എം പി ടി എ പ്രസിഡൻറ് രജനി സിപി , പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് കോരങ്ങാട്,  എസ് എം സി വൈസ് ചെയർമാൻ ഷാജു പാറമ്മൽ അബ്ദുസമദ് എംപി ജിജിൽ , നജീബ്,വി.കെ മദീഹ ടീച്ചർ രേഷ്മ ബി ആർ, രമ പുലാതോട്ടത്തിൽ ലൈല ടീച്ചർ, രജനി ടീച്ചർ ,ശ്രുതി പി കെ ,നിസ എംവി അൻസില എൻ ,ഡോ ഷമീർ എം കെ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post