കൂടരഞ്ഞി :
കക്കാടംപൊയിലിൽ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു രണ്ട് പേർ മരണപ്പെട്ടു.
കക്കാടംപൊയിൽ ആനക്കല്ലും പാറ വളവിലെ കൊക്കയിലേയ്ക്ക് സ്കൂട്ടർ മറിഞ്ഞാണ് അപകടം ഉച്ചകഴിഞ്ഞ് മൂന്നരയോട് കൂടിയായിരുന്നു അപകടം.
കൊണ്ടോട്ടി ഇ എം. ഇ എ കോളേജിലെ വിദ്യാർത്ഥികളായ മലപ്പുറം
വേങ്ങര സ്വദേശി അര്‍ഷാദ് (21), തിരൂരങ്ങാടി സ്വദേശി അസ്ലം (21) എന്നിവരാണ്. എന്നനിവരാണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഡാനിയേൽ(21) ഗുരുതര പരിക്കോടെ ചികിത്സയിലാണ്.
ഇവർ സഞ്ചരിച്ച ബൈക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു.
إرسال تعليق