പാലക്കാട്: അട്ടപ്പാടി യുവതിയെയും കുഞ്ഞിനേയും കൊന്ന കേസിലെ പ്രതിയെ പിടികൂടി പോലിസ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രാവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് പറയുന്നു.
കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമെന്നും പ്രതി മൊഴി നല്‍കി. അതേസമയം, കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലിസ് പറയുന്നു.
പാലക്കാട് നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 2 മാസമായി ഈ സ്ത്രീക്കൊപ്പമാണ് പ്രതി താമസിച്ചുവരുന്നത്.
ഭവാനി പുഴയില്‍ ചാക്കുകളില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പുഴയില്‍ വച്ചു തന്നെയാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് നിഗമനം. മുപ്പതുകാരിയുടെ തലയില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം.

إرسال تعليق