വേളംകോട്: 
2022 23 വർഷത്തിൽ എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആദരവ് - അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

 ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ തിളങ്ങിയ ശാസ്ത്ര പ്രതിഭകളെയും ജില്ലാതല പരീക്ഷയിൽ ഉന്നത വിജയം നേടിയ കബ് ബുൾബുൾ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.

 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അലക്സ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. 

ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ.സി  അധ്യക്ഷം വഹിച്ചു.
സിസ്റ്റർ മരിയ തെരെസ്, ബെനില ജേക്കബ്, സിസ്റ്റർ അർച്ചന,കുമാരി ആൻ ഗ്രേസ് അലക്സ്‌ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post