കോടഞ്ചേരി :
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധ മുറകൾ പരിശീലിപ്പിക്കുക എന്ന എൻ എസ് എസിൻ്റെ 'ആർച്ച' പദ്ധതിയുടെ ഭാഗമായാണ് പ്രസ്തുത പരിശീലന ക്ലാസ് നടത്തിയത്.
കേരള സർക്കാരിന്റെ വിമൻസ് സെൽഫ് ഡിഫൻസ് , കോഴിക്കോട് ജില്ലാ ടീം അംഗങ്ങളും വടകര നാർക്കോട്ടിക് സെൽ അംഗങ്ങളും സീനിയർ പോലീസ് ഓഫീസർമാരുമായ ഷീജ, ജീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ് നടത്തപ്പെട്ടത്.
തിരുവമ്പാടി പോലീസ് സ്റ്റേഷൻ എ എസ് ഐ സിന്ധു എ ടി ക്ലാസ്സിനു ആമുഖ പ്രഭാഷണം നടത്തി.
അപ്രതീക്ഷിതമായി ഉണ്ടാവുന്ന അക്രമങ്ങളെ നേരിടാൻ വിവിധതരം ടെക്നിക്കുകൾ ആണ് പെൺകുട്ടികളെ പരിശീലിപ്പിച്ചത്.
പ്രസ്തുത അഭ്യാസ മുറകൾ പരിചയപ്പെടുക വഴി ആത്മവിശ്വാസം കൈവരിച്ചതായി എല്ലാ വിദ്യാർത്ഥിനികളും അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, മാനേജ്മെൻറ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ എസ് ഐ സി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, അദ്ധ്യാപകർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
വോളണ്ടിയേഴ്സായ അൻവിയ റ്റിജി, ഡാനിയ ബെന്നി എന്നിവർ പരിശീലന ക്ലാസ്സ് വിലയിരുത്തി സംസാരിച്ചു. വോളണ്ടിയർ ലീഡർ ലിയ ജോസഫ് ക്ലാസ്സിന് കൃതജ്ഞത രേഖപ്പെടുത്തി.
Post a Comment