താമരശ്ശേരി : വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് സമിതി വർഷം തോറും നടത്തിവരുന്ന അയ്യപ്പഭക്തർക്കുള്ള മണ്ഡല കാല അന്നദാനം പെരുമ്പള്ളി കരുവൻകാവ് അയ്യപ്പക്ഷേത്രപരിസരത്തുവെച്ച് കോട്ടയിൽ ഭഗതി ക്ഷേത്ര മേൽശാന്തി ബാബു നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു .

വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി സതീഷ് ബാലുശ്ശേരി, ജില്ലാ ജോ : സെക്രട്ടറി സജീവ് ആചാരി, പ്രഖണ്ഡ് പ്രസിഡന്റ് മനോജ് പെരുമ്പള്ളി, സെക്രട്ടറി വികാസ് കാരാടി, ഗിരീഷ് കോരങ്ങാട് , കരുവൻ കാവ് ക്ഷേത്ര രക്ഷാധികാരി വിജയ ബാലൻ , ക്ഷേത്ര സെക്രട്ടറി അനീഷ്, ബി .ജെ പി മണ്ഡലം പ്രസിഡന്റ് ഷാൻ കരിഞ്ചോല, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അനിൽ ചമൽ ,നിനീഷ് കട്ടിപ്പാറ , സുബീഷ് അമ്പായത്തോട്,ശ്രീമതി ബിനു . ബിന്ദു സുരേന്ദ്രൻ , ഷീബ അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post