ഓമശ്ശേരി: ആലിൻതറ അൽ ജാമിഅ:അൽഹനീഫിയ്യ:അൽ റബ്ബാനിയ്യ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന എ.ഐ. ഇ .സി ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ഏകദിന വാർഷിക കായിക മേള 'അൽ മുബാറ'ഓമശ്ശേരി പഞ്ചായത്ത്‌ ഗ്രൗണ്ടിൽ സമാപിച്ചു.മൂന്ന് ഗ്രൂപ്പുകളായാണ്‌ കായിക മൽസരങ്ങൾ അരങ്ങേറിയത്‌.നാൽപത്തി അഞ്ച്‌ ഇനങ്ങളിലായി  നാഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.

സമാപന സംഗമം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഗ്രൂപ്പുകൾക്കും വ്യക്തിഗത ജേതാക്കൾക്കും യൂനുസ്‌ അമ്പലക്കണ്ടി ട്രോഫികളും മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു.ടി.സി.ഉമർ ഹബീബുല്ലാഹ്‌ അദ്ധ്യക്ഷത വഹിച്ചു.ജാഫർ റബ്ബാനി,ഉനൈസ് വാഫി,ഇർഷാദ് വാഫി,സ്വാലിഹ് റബ്ബാനി എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post