തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാര്‍ സമരത്തിലേക്ക്. സ്ഥലംമാറ്റം പ്രതികാര നടപടിയെന്ന് ആരോപിച്ചാണ് സമരം. ജീവനക്കാരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റി എന്നാണ് ആരോപണം.
ശമ്പള വിതരണം മുടങ്ങിയതിലും പ്രതിഷേധമുണ്ട്.
ടിഡിഎഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
കെഎസ്ആര്‍ടിസിയിലെ 3062 ജീവനക്കാരെ സ്ഥലംമാറ്റിക്കൊണ്ടാണ് മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. 1,578 ഡ്രൈവര്‍മാര്‍ക്കും 1,348 കണ്ടക്ടര്‍മാര്‍ക്കും 100 സ്റ്റോര്‍ വിഭാഗം ജീവനക്കാര്‍ക്കുമാണ് സ്ഥലംമാറ്റം.
Post a Comment