മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ ഡ്രോൺ പറത്തി നിരീക്ഷിക്കണമെന്ന നിർദേശം നടപ്പാക്കാത്ത കേരളത്തിന്റെ നടപടിയിൽ കേന്ദ്രസർക്കാരിന് അതൃപ്തി. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി വിവിധ ജോലികളുടെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനായി അപ്ലോഡ് ചെയ്യാൻ കേന്ദ്രം അന്ത്യശാസനം നൽകി.


വൈകിയാൽ കേന്ദ്രഫണ്ട് ഉൾപ്പെടെ മുടങ്ങുമെന്നതിനാൽ സംസ്ഥാനം ഡ്രോൺ ഉടമകളുടെ പാനൽ തയ്യാറാക്കി ഏജൻസികളെ നിശ്ചയിക്കാൻ ശ്രമം തുടങ്ങി. ഓരോ പഞ്ചായത്തിന്റെയും ആവശ്യമനുസരിച്ച് ജില്ലാതലത്തിൽ നിന്നായിരിക്കും അവ നൽകുക.

നിലവിൽ സംസ്ഥാനത്ത് സുരക്ഷാമേഖലയിൽ ഡ്രോൺ പറത്തണമെങ്കിൽ പോലീസിന്റെ അനുമതി വേണം. അതുകൊണ്ടുതന്നെ അത്തരം പ്രദേശങ്ങളിലെ ജോലി ഒഴികെയുള്ളവയ്ക്കായിരിക്കും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുക. എല്ലാ ജോലികൾക്കും ഡ്രോൺ നിരീക്ഷണം വേണമെന്ന് കേന്ദ്രം നിബന്ധനവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതി വൈകാതെ നടപ്പാക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായുള്ള ഭരണസംബന്ധമായ ചെലവിലാണ് ഡ്രോണിന്റെ ചെലവും വരുക. ഏറെക്കാലമായി സംസ്ഥാനത്തിന് ഭരണനിർവഹണച്ചെലവ് കൃത്യമായി ലഭിക്കുന്നില്ല.

ഡ്രോണിലേക്ക് നയിച്ച കാരണങ്ങൾ


1. പ്രവൃത്തിചെയ്തതായിക്കാട്ടി സംസ്ഥാനങ്ങളുടെ പണംതട്ടൽ

2. ചെയ്യാത്തജോലിക്ക് കൂലി നൽകൽ

3. മസ്റ്റർറോളിൽ ഉൾപ്പെട്ടവർ ജോലിചെയ്യാതെ കൂലിവാങ്ങുന്നത്

4. കോടികൾ ചെലവാക്കിയിട്ടും ആസ്തിവികസനം നടക്കാത്തത്

കേരളത്തിന്റെ വാദം

തൊഴിലുറപ്പിൽ കൂടുതൽ ക്രമക്കേടുകൾ മറ്റു സംസ്ഥാനങ്ങളിലാണ്. അവരെ ലക്ഷ്യമാക്കിയാണ് ഡ്രോൺ, കേരളത്തിൽ ക്രമക്കേടുകൾ ഇല്ല.

ഡ്രോൺ വൈകിയത് തൊഴിലാളികളുടെ ആധാർ ബന്ധിപ്പിക്കുന്നതിന് മുൻഗണന നൽകിയതിനാൽ.

Post a Comment

Previous Post Next Post