വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ കുട്ടികളുടെ വായന വളർത്തുന്നതിനായി നടപ്പിലാക്കുന്ന മധുരം മലയാളം, വായനക്കളരി പദ്ധതികളുടെ ഉദ്ഘാടനം തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ വിദ്യാർഥി പ്രതിനിധികൾക്ക് പത്രങ്ങൾ നൽകി നിർവഹിക്കുന്നു.

ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വിദ്യാർഥികളുടെ വായനാ ശീലം വർധിപ്പിക്കുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പത്രങ്ങൾ ലഭ്യമാക്കുന്ന വായിച്ചു വളരാം പദ്ധതി ആരംഭിച്ചു.
മലയാള മനോരമ വായനക്കളരി മാതൃഭൂമി മധുരം മലയാളം പദ്ധതികളുടെ ഉദ്ഘാടനം തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ മനോജ് വാഴേപ്പറമ്പിൽ സെക്രട്ടറി പി എൻ പ്രശാന്ത് അധ്യാപകരായ കെ ജെ ഷെല്ലി ,സിന്ധു സഖറിയ പി എം ഷാനിൽ, ജിൽസ് തോമസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സിബിതസെബാസ്റ്റ്യൻ, സ്മിത സെബാസ്റ്റ്യൻ 
വിനിജോർജ് നിമ്മി കുര്യൻ വിദ്യാർഥി പ്രതിനിധികളായ ആയിഷ റിയ, റിയോൺ പ്രവീൺ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post