തൊടുപുഴ : കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. 10.30 ഓടെയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യിംസൺ പാപ്പച്ചൻ എന്നയാൾ തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി.


തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ടൗണിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിന് തീപിടിച്ചതെന്ന് യിംസൺ പറയുന്നു. തീപടരുന്നത് കണ്ട് ആദ്യം വെള്ളം ഒഴിച്ചെങ്കിലും പുകയിൽ നിന്ന് വീണ്ടും പുക ഉയരുകയായിരുന്നെന്ന് യിംസൺ പറയുന്നു. മോട്ടോർ വാഹന വകുപ്പ് എത്തി ബൈക്ക് പരിശോധിക്കും
 

Post a Comment

أحدث أقدم