തോട്ടുമുക്കം :
തോട്ടുമുക്കം  ജി യു പി എസ്  സ്കൂളിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുക്കം നഗരസഭയുടെ 'നീന്തി വാ മക്കളേ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറിനെ ആദരിക്കുന്ന ചടങ്ങും കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണത്തിന്റെ ഉദ്ഘാടന ചടങ്ങും നടന്നു.  

പഞ്ചായത്ത് വൈസ്പ്രസിഡന്റ്  ഫസൽ കൊടിയത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുക്കം നഗരസഭയുടെ നീന്തി വാ മക്കളേ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ റനാ ഫാത്തിമയെ പഞ്ചായത്ത് പ്രസിഡന്റ്  ദിവ്യ ഷിബു ആദരിച്ചു. 

ജി യു പി എസ് തോട്ടുമുക്കം സ്കൂളിലെ യു കെ ജി വിദ്യാർത്ഥിനിയാണ് റനാ ഫാത്തിമ. 

ആശംസകൾ അർപ്പിച്ചുകൊണ്ട് ബ്ലോക്ക്‌  പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് സൂഫിയാൻ, പ്രധാന അധ്യാപകൻ ശ്രീജിത്ത്‌ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്ത് , പി ടി എ പ്രസിഡന്റ്‌ അബ്‌ദുൾ ജബ്ബാർ എന്നിവർ സംസാരിച്ചു.
സ്റ്റാഫ്‌ സെക്രട്ടറി ഖയറുന്നിസ ടീച്ചർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post