കട്ടിപ്പാറ : കട്ടിപ്പാറ ബിജെപി പഞ്ചായത്ത് സമിതി ചമലിൽ സംഘടിപ്പിച്ച എൻഡിഎ പ്രകടനവും പൊതുയോഗവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.


ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ: സജീവൻ പരിപാടി ഉദ്ഘാടനം ചെയ്യ്തു.

ചടങ്ങിൽ ബിജെപി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അനിൽ കെ വി അദ്ധ്യക്ഷത വഹിച്ചു.
 ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി.


മോദിസർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ സാധാരണക്കാരനറിയാതെ സ്വന്തം പേരിലാക്കി സത്യം മറച്ചുവെച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്ന പിണറായി സർക്കാറിനെ നേതാക്കൾ നിശിതമായി വിമർശിച്ചു. 
ഇത് ജനങ്ങൾ  തിരിച്ചറിയണമെന്ന് ആഹ്വാനം ചെയ്യ്തു.

 ബോബിലാൽ,ബാബു പി കെ, നാരായണൻ ടി ടി, വേലായുധൻ എൻ.കെ എന്നിവർ ജില്ലാ പ്രസിഡൻ്റ് അഡ്വഃ ശ്രീ സജീവനെ ഹാരാർപ്പണം നടത്തി.

ചന്ദ്രൻ പി.കെ സ്വാഗതവും, രാജൻ ആര്യൻകുളം നന്ദിയും പറഞു.

 വിപുൽ ദാസ്,കൃഷ്ണദാസ്,ശിവരാമൻ,വിജയകുമാർ,പ്രജിത്ത്,റിനീഷ്,സ്വാമിക്കുട്ടി,വാസു ടി, വിജയൻ എംജി ,ഗിരീഷ്,സുബ്രമണ്യൻ,ശ്രീധരൻ പിഎം ,മോഹൻദാസ്,ജിനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post