സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി സർക്കാരിന്റെ അഭിമാന പദ്ധതി ലൈഫ് മിഷൻ. ഇതുവരെ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. 717 കോടി രൂപയുടേതാണ് പദ്ധതി.
ഗ്രാമ പ്രദേശങ്ങളിൽ പദ്ധതി ചിലവ് 2.94% നഗരപ്രദേശങ്ങളിൽ 2.01% ചെലവഴിച്ചു. പലയിടത്തും നൽകാൻ ഫണ്ടില്ല.
വീട് നിർമാണവും പാതി വഴിയിൽ. പഞ്ചായത്ത് ലിസ്റ്റിൽ കയറിക്കൂടി വീട് പണി തുടങ്ങിവച്ചവരെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. പണി തീരാത്ത വീടും പലിശക്കെണിയുമായി പ്രതിസന്ധിയിലാണ് ലൈഫ് പദ്ധതിയുടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും. സര്‍ക്കാരിൽ നിന്ന് പണം ലഭിക്കാതെ രക്ഷയില്ലെന്ന് പഞ്ചായത്ത് അധികൃതരും കൈമലര്‍ത്തുന്നു.
തറകെട്ടിക്കയറും മുൻപ് 40000 രൂപ, തറ നിർമ്മിച്ച് കഴിഞ്ഞാലുടൻ 1,60,000 രൂപ ഭിത്തി നിര്‍മ്മാണത്തിന് ശേഷം ഒരു ലക്ഷം, അവസാന ഗഡുവായി ഒരു ലക്ഷം രൂപ എന്നിങ്ങനെ നാല് ഗഡുവായാണ് ലൈഫ് പദ്ധതിയിൽ സാമ്പത്തിക സഹായം സർക്കാർ നൽകുന്നത്. ഇടതടവില്ലാതെ പണമെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പല പഞ്ചായത്തുകളിലും പണി ഇഴയുകയാണ്.
إرسال تعليق