ആലപ്പുഴ : 
ഉദ്ഘാടന ശേഷമുള്ള കന്നിയാത്രയിൽ തന്നെ ചങ്ങാടം മറിഞ്ഞ് അതിഥികളും മറ്റു യാത്രക്കാരും വെള്ളത്തിൽ വീണു. കരുവാറ്റയിലെ ചെമ്പു തോട്ടിലാണ് അപകടം. 
 ഉദ്ഘാടനകനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, വൈസ് പ്രസിഡന്റ് പൊന്നമ്മ എന്നിവരാണ് മറ്റു യാത്രക്കാരോടൊപ്പം വെള്ളത്തിൽ വീണത്. കരയിലുണ്ടായിരുന്നവർ ഉടനെ വെള്ളത്തിലിറങ്ങി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
  നാലു വീപ്പകളിൽ പ്ലാറ്റ് ഫോം ഉണ്ടാക്കി നിർമിച്ച ചങ്ങാടമാണ് മറിഞ്ഞത്. പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയുമടക്കം മൊബൈൽ ഫോണുകൾ വെള്ളത്തിൽ വീണ് ഉപയോഗ ശൂന്യമായി.
 

Post a Comment

Previous Post Next Post