തിരുവമ്പാടി : കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 13/11/2023, വൈകുന്നേരം 4.30 ന് സംഘം അങ്കണത്തിൽ വെച്ച് സഹകാരി സംഗമം നടത്തി. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള മാർഗങ്ങളെകുറിച്ച് സംഗമത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായ പ്രകടനം നടത്തി. സഹകാരി സംഗമം പ്രമുഖ സഹകാരിയും കുരുവട്ടൂർ സഹകരണ ബാങ്ക് ചെയർമാനുമായ ശ്രീ. എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ വെച്ച് മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മാനോത്സവ് 2023 ബംബർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും, വാർഷിക സ്റ്റോക്ക് ക്ലിയറെൻസിന്റെ ഭാഗമായുള്ള വമ്പിച്ച ഡിസ്‌കൗണ്ട് സെയിലിന്റെ ഉദ്ഘാടനവും ശ്രീ. എൻ. സുബ്രഹ്മണ്യൻ നിർവഹിച്ചു.
സംഘം പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ നാസർ എസ്റ്റേറ്റ്മുക്ക്, ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാർ കെ.പി, തിരുവമ്പാടി പ്രസ്സ് ഫോറം പ്രസിഡന്റ് തോമസ് വലിയപറമ്പൻ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, പഞ്ചായത്ത് അംഗം ലിസി സണ്ണി, പി.ടി ഹാരിസ്, സംഘം ഡയറക്ടർമാരായ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ബിന്ദു ജോൺസൻ, ഷെറീന കിളിയണ്ണി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു.
Post a Comment