തിരുവമ്പാടിയിൽ ഗ്രാമസഭകൾ നവംബർ 4 മുതൽ 12 വരെ
തിരുവമ്പാടി:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും,കേന്ദ്ര ധനകാര്യ കമ്മീഷൻ പദ്ധതിയുടേയും രൂപീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഗ്രാമസഭകൾക്ക് നാളെ തുടക്കമാവും.ഗ്രാമസഭകൾ നവംബർ 4 മുതൽ 12 വരെ നടക്കും.
നവംബർ 4 രാവിലെ 10 മണിക്ക് ഒന്നാം വാർഡ് മുത്തപ്പൻപുഴ ഗ്രാമസഭ
സെന്റ് സെബാസ്റ്റ്യൻ സ്കൂൾ മുത്തപ്പൻ പുഴയിൽ നടക്കും.
നവംബർ 7 ചൊവ്വ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വാർഡ് ആറ് ഉറുമി ഗ്രാമസഭ പുന്നക്കൽ പാരിഷ് ഹാളിലും,വാർഡ് 13 അമ്പലപ്പാറ ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എം.സി ഓഡിറ്റോറിയത്തിലും , വാർഡ് 17 പുല്ലുരാംപാറ ഗ്രാമസഭ രാവിലെ 11 മണിക്ക് നെഹ്റു മെമ്മോറിയൽ വായനശാലയിലും നടക്കും.
നവംബർ 8 ബുധൻ രാവിലെ 11 മണിക്ക് വാർഡ് 9 മറിയപുറം ഗ്രാമസഭ മറിയപുറം സാംസ്ക്കാരിക നിലയത്തിലും , ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വാർഡ് 11 തൊണ്ടമ്മൽ ഗ്രാമസഭ തൊണ്ടിമ്മൽ ഗവ സ്കൂളിലും, വൈകുന്നേരം 3 മണിക്ക് വാർഡ് 12 താഴെ തിരുവമ്പാടി വാർഡ് ഗ്രാമസഭ നൂറുൽ ഇസ്ലാം മദ്രസയിലും നടക്കും.
വാർഡ് 4 കൊടക്കാട്ട് പാറ നവംബർ 9 വ്യാഴം രാവിലെ 11 മണിക്ക് കൊടക്കാട്ടുപാറ സാംസ്കാരി നിലയത്തിൽ നടക്കും.
നവംബർ 10 വെള്ളി രാവിലെ 11 മണിക്ക് വാർഡ് 2 കാവുങ്കല്ലേൽ ഗ്രാമസഭ യോഗവും ഉച്ചയ്ക്ക് ശേഷം 2.30 ന് വാർഡ് 3 ആനക്കാംപൊയിൽ വാർഡ് ഗ്രാമസഭയേഗവും പാരീഷ് ഹാളിൽ നടക്കും.വാർഡ് 15 പാലക്കടവ് വാർഡ് ഗ്രാമസഭ രാവിലെ 11 ന് പഞ്ചായത്ത് ഹാളിലും, ഉച്ചയ്ക്ക് ശേഷം 2 മണിക്ക്
വാർഡ് 8 പാമ്പിഴഞ്ഞ പാറ വാർഡ് ഗ്രാമസഭാ യോഗം സി.എം മെമ്മോറിയൽ മദ്രസയിലും നടക്കും.
നവംബർ 11 ശനി രാവിലെ 11 മണിക്ക് വാർഡ് 5 പൊന്നാങ്കയം വാർഡ് ഗ്രാമസഭാ യോഗം എസ് എൻ എം എൽ പി സ്കൂളിലും, ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വാർഡ് 7 പുന്നക്കൽ വാർഡ് ഗ്രാമസഭ യോഗം പുന്നക്കൽ പാരീഷ് ഹാളിലും,വാർഡ് 14 തിരുവമ്പാടി ടൗൺ വാർഡ് ഗ്രാമസഭായോഗം 2 മണിക്ക് പഞ്ചായത്ത് ഹാളിലും, വാർഡ് 16 തമ്പലമണ്ണ വാർഡ് ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തമ്പലമണ്ണ അങ്കണവാടിയിലും നടക്കും.
നവംബർ 12 ഞായർ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വാർഡ് 10 മരക്കാട്ടുപുറം ഗ്രാമ സഭ കുടുംബാരോഗ്യ കേന്ദ്രം ഹാളിലും നടക്കും
ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ഗ്രാമസഭകളിൽ പങ്കെടുത്ത് നാടിന്റെ വികസന പ്രക്രിയയുടെ ഭാഗമാവണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാനും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
Post a Comment