കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ബി.പി.എൽ വിഭാഗത്തിൽ പെട്ട 20 കുടുംബങ്ങൾക്കുള്ള സൗജന്യ കെ ഫോൺ കണക്ഷൻ സ്വിച്ച് ഓൺ കർമ്മം
എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി. എസ്. രവീന്ദ്രൻ സ്വാഗതം ആശംസിച്ചു.
വാർഡ് മെമ്പർമാരായ എൽസമ്മ ജോർജ്ജ്, ജെറീന റോയി, സീന ബിജു പ്രദേശവാസികൾ ആയ രാധാകൃഷ്ണൻ,സുഗുണൻ.എം ജി,ഗ്രേസി എടപ്പാട്ട്,മണിപി ആർ എന്നിവർ പങ്കെടുത്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ടീച്ചർ നന്ദിയും പറഞ്ഞു.
Post a Comment