ഓമശ്ശേരി: 2024-25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത്തല വയോജന ഗ്രാമസഭ സംഘടിപ്പിച്ചു.കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗ്രാമസഭയിൽ പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുള്ള നൂറോളം വയോജനങ്ങൾ പങ്കെടുത്തു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്‌ മുഖ്യപ്രഭാഷണം നടത്തി.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി 2024-25 വാർഷിക പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,ഐ.സി.ഡി.എസ്‌.സൂപ്പർവൈസർ വി.എം.രമാദേവി എന്നിവർ പ്രസംഗിച്ചു.
വയോജന ഗ്രാമസഭാംഗങ്ങളായ യു.കെ.അബു ഹാജി ഓമശ്ശേരി,നൂലങ്ങൽ മുഹമ്മദ്‌ ഹാജി,ടി.പി.മുഹമ്മദ്‌ മാസ്റ്റർ,അച്ചാമ ടീച്ചർ കാട്ടുമുണ്ട എന്നിവർ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.


ഫോട്ടോ:ഓമശ്ശേരിയിൽ വയോജന ഗ്രാമസഭ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم