വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന മണ്ണുദിന ബോധവൽക്കരണ ക്ലാസിന്റെയും ഫോറസ്ട്രി ക്ലബിന്റെയും ഉദ്ഘാടനം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജേഷ്കുമാർ നിർവഹിക്കുന്നു.

ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ പുതുതായി രൂപീകരിച്ച ഫോറസ്ട്രി ക്ലബിന്റെ ഉദ്ഘാടനവും മണ്ണുദിന ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ക്ലബിന്റെയും ബോധവൽക്കരണ ക്ലാസിന്റെയും ഉദ്ഘാടനം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജേഷ് കുമാർ നിർവഹിച്ചു.


സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ദിദീഷ് , അധ്യാപകരായ ബിജു മാത്യു, സിബിത പി സെബാസ്റ്റ്യൻ, വിമൽ വിനോയി , റിൻസ് ജോസഫ് വിദ്യാർഥി പ്രതിനിധി അതുൽ ആന്റണി എന്നിവർ പ്രസംഗിച്ചു.

മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി സുരേഷ് മണ്ണുദിന ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

കാർഷിക ജൈവ വൈവിധ്യ പ്രവർത്തനങ്ങളിൽ മികച്ച മാതൃകകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ഈ വർഷമാണ് ഫോറസ്ട്രി ക്ലബ് പ്രവർത്തനം ആരംഭിച്ചത്.

വിദ്യാലയ അങ്കണത്തിൽ അൻപതോളം ഇനങ്ങളിലായി നൂറോളം മുളങ്കൂട്ടങ്ങൾ സംരക്ഷിച്ചു പോരുന്ന വിദ്യാലയമാണ് വേനപ്പാറ യുപി സ്കൂൾ .
പരിസ്ഥിതിസംരക്ഷണത്തിൽ വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വേനപ്പാറ യുപി സ്കൂൾ മറ്റ് വിദ്യാലയങ്ങൾക്ക് മികച്ച മാതൃകയാണെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജേഷ് കുമാർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post