താമരശ്ശേരി:
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റ് മത്സരത്തിൽ
കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ കൃഷ്ണ എസ് രാജ് ആണ്
വേറിട്ട പ്രമേയവുമായി അഭിനയ മികവിൽ
കഴിവ് തെളിയിച്ചത്.
ക്ലിയോപാട്രാ മാരുടെ സ്വാധീനം മാറി - മാറി വരുന്ന ഭരണകൂടങ്ങളേയും സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന ചോദ്യവുമായി മോണോ ആക്ട് മത്സരത്തിൽ കൃഷ്ണ മികവ് കാട്ടിയത്.
മത്സരത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയതോടെ ഈ കൊച്ചു മിടുക്കി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കും. കേരളോത്സവം മത്സരങ്ങളിലും കൃഷ്ണ രാജ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
ശിവരാജ് - ഷബ് ല ദമ്പതികളുടെ മകളാണ്.
സഹോദരങ്ങളായ വൈഷണവ് ശിവയും വിഷ്ണു പി എസ്സും കലാ മേഖലയിൽ അതീവ തൽപര്യമുള്ളവരാണ്.
ഇരിങ്ങത്ത് യു.പി. സ്‌കൂൾ
ചിത്രകലാ അധ്യാപകനും നാടകനട
നുമായ സത്യൻ മുദ്രയുടെ
കീഴലിലാണ് കൃഷ്ണ മോണോ ആക്ടിൽ പരിശീലനം നേടിയത്.
വിദ്യാരംഗം കലാ സാഹിത്യവേദി വടകര വിദ്യാഭ്യാസ ജില്ലാ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ കൂടിയാണ് സത്യൻ,
Post a Comment