താമരശ്ശേരി.
കേരളത്തിലെ ക്രമസമാധാനനില തകർക്കാൻ
മുഖ്യമന്ത്രിതന്നെ ശ്രമിക്കുകയാണെന്ന് കെപിസിസി മെമ്പർ ഹബീബ് തമ്പി അഭിപ്രായപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി താമരശ്ശേരിയിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
പ്രതിഷേധങ്ങളും വിയോജിപ്പുകളും,ജനാധിപത്യ വ്യവസ്ഥിതിയുടെ പൂർണതയാണെന്നിരിക്കെ
അവയെ അടിച്ചമർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല .
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇനി ആക്രമിച്ചാൽ
തിരിച്ചടിക്കാൻ കോൺഗ്രസ് നേതൃത്വം തന്നെ തയ്യാറാകുമെന്നും.
ജനങ്ങൾക്ക് ഇത്രമേൽ പ്രയാസം സൃഷ്ടിച്ച
ഭരണം മുമ്പുണ്ടായിട്ടില്ല
സർക്കാറിനെതിരെ കോൺഗ്രസ് പ്രവർത്തകർക്ക് ഇനി വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർ എ അരവിന്ദൻ, ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, സി.ടി ഭരതൻ മാസ്റ്റർ,
ഒ .എം.ശ്രീനിവാസൻ
എം. സി നാസിമുദ്ദീൻ, നവാസ് മാസ്റ്റർ, ടി.ആർ.ഒ കുട്ടൻ മാസ്റ്റർ ,അഗസ്റ്റിൻ ജോസഫ് ,കെ സരസ്വതി
വി.കെ .എ കബീർ,വേലായുധൻ പള്ളിപ്പുറം കെ.കെ.എം.ഹനീഫ
,സലാം മണക്കാട് വൻ
തുടങ്ങിയവർ പ്രസംഗിച്ചു
വി കെ എ കബീർ
സ്വാഗതവും,
ജാഫർ പാലായി നന്ദിയും പറഞ്ഞു.
Post a Comment