തിരുവമ്പാടി: താഴെ തിരുവമ്പാടിയിൽ ഇന്ന് മരണപ്പെട്ട വ്യക്തി കോവിഡ് പോസറ്റീവ് ആയതിന്റെ പേരിൽ ജനങ്ങൾക്കിടയിൽ വലിയ ആശങ്കൾ പരത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർ അതിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

മരിച്ച വ്യക്തി ഗുരുതമരായ മറ്റു രോഗങ്ങൾക്ക് ചികിത്സ നടത്തിവരികയായിരുന്നു. കോവിഡ് രോഗത്താൽ മാത്രമല്ല രോഗി മരണപ്പെട്ടത്.കഴിഞ്ഞ ദിവസം മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയും അവിടെ നിന്ന് നടത്തിയ കോവിഡ് പരിശോധനയിൽ  റിസൾട്ട് നെഗറ്റീവായിരുന്നു. ഇന്നലെ വീണ്ടും രോഗം കൂടിയപ്പോൾ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ- ഹൃദയ സംബന്ധമായ മറ്റു അസുഖങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യ വകുപ്പ് നൽകിയ വിശദീകരണം. തിരുവമ്പാടിയിൽ കോവിഡ് പടരുന്നു എന്ന രീതിയിൽ  തെറ്റായ വാർത്തകൾ കണ്ട് ജനങ്ങൾ ആശങ്കപെടരുത്. തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ കോവിഡുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല.

ഗ്രാമ പഞ്ചായത്തിലെ മുതിർന്ന പൗരൻമാരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.ഇത്തരം ആളുകൾ അനിവാര്യമായ കൂടി ചേരലുകളിൽ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മാത്രം പുറത്തിറങ്ങുകയും ചെയ്യാൻ ശ്രദ്ധിക്കണം.പുറത്തിറങ്ങി വീട്ടിൽ തിരിച്ചെത്തുന്ന എല്ലാവരും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുകയും ചെയ്യണം.പനി ചുമ തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണിച്ച് ചികിത്സ തേടണം. ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

Post a Comment

Previous Post Next Post