ന്യൂഡൽഹി: ക്രിമിനൽ നിയമ പരിഷ്കാരങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ നിയമമായി.

പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകൾ പാസാക്കിയിരുന്നത്. 1860ലെ ​ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ന് (ഐ.​പി.​സി.) പ​ക​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, 1898ലെ ​ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ട​ത്തി​ന് പ​ക​രം (സി.​ആ​ര്‍.​പി.​സി) ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 1872ലെ ​ഇ​ന്ത്യ​ന്‍ തെ​ളി​വ് നി​യ​മ​ത്തി​ന് പ​ക​രം ഭാ​ര​തീ​യ സാ​ക്ഷ്യ എ​ന്നീ ബി​ല്ലു​ക​ളാ​ണ് നേരത്തെ പാസാക്കിയിരുന്നത്. ആ​ഗ​സ്റ്റി​ല്‍ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ള്‍ പി​ന്‍വ​ലി​ച്ച് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ശേ​ഷമാണ് വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചത്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങള്‍. അന്വേഷണവും കുറ്റപത്രസമര്‍പ്പണവുമടക്കമുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
 

Post a Comment

Previous Post Next Post