കോഴിക്കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു. ‘മാതൃഭൂമി’ ദിനപത്രത്തിലെ 'എക്‌സിക്കുട്ടന്‍' കാര്‍ട്ടൂണ്‍ പംക്തിയിലൂടെ ശ്രദ്ധേയനായ രജീന്ദ്രകുമാർ പത്രത്തിന്റെ കോഴിക്കോട് ഹെഡ് ഓഫിസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫിസറായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.

കാര്‍ട്ടൂണ്‍-കാരിക്കേച്ചറുകള്‍ക്ക് അന്തർദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. റുമാനിയ, ബ്രസീല്‍, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ പ്രദര്‍ശനങ്ങളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഇടംനേടിയിരുന്നു.

കൂത്തുപറമ്പ് മാങ്ങാട്ടിടം കെ.ടി. ഗോപിനാഥിന്റെയും സി. ശാരദയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: മാളവിക, ഋഷിക

Post a Comment

Previous Post Next Post