താമരശ്ശേരി: വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമായ ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാക്കണമന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപതാ ബിഷപ് മാർ. റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ നിർദിഷ്ട ചുരം ബൈപാസിൽ ജനകീയ സന്ദർശനം നടത്തി.
ജനപ്രതിനിധികൾ, സർവകക്ഷി നേതാക്കൾ , കോഴിക്കോട് വയനാട് ജില്ലയിലെ വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ ബിഷപ്പിനൊപ്പം സന്ദർശനത്തിൽ
പങ്കാളികളായി.
തുടർന്ന് മരുതിലാവിൽ നടന്ന അവലോകന യോഗം ബിഷപ് ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന കാര്യത്തിൽ ജനങ്ങൾ ഒറ്റകെട്ടായി അണിനിരക്കണമന്നും വനഭൂമി ഒഴിവാക്കി കുറഞ്ഞ ദൂരം തുരങ്ക പാത നിർമിച്ചാൽ ബൈപാസ് എളുപ്പത്തിൽ യാഥാർഥ്യമാക്കാൻ കഴിയുമന്നും ബിഷപ് പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ ബൈപാസ് പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള തുക വകയിരുത്തണം.
ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ
വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷ്യം വഹിച്ചു.
ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, കെ.സി.വേലായുധൻ, ഗിരീഷ് തേവള്ളി, ജോണി പാറ്റാനി, വി.കെ.മൊയ്തു മുട്ടായി ,
റജി ജോസഫ്, അഷ്റഫ് വൈത്തിരി, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്, വൈസ് പ്രസിഡന്റ്
ഷിജു ഐസക്, വി.കെ. അഷ്റഫ്, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്,
ഫാ. ഷെറിൻ പുത്തൻ പുരക്കൽ ,ഫാ.ജോണി ആന്റണി, ബുഷ്റ ഷാഫി, റാഷി താമരശ്ശേരി, അന്നമ്മ മാത്യു, ഷാഫി വളഞ്ഞാറ, ബാബു പട്ടരാട് , റംല അസീസ് , സി.സി.തോമസ്, ടി. പി.എ. മജീദ്, പി.കെ. സുകുമാരൻ , അഹമ്മദ് കുട്ടി കൊയപ്പത്തൊടി എന്നിവർ
പ്രസംഗിച്ചു. ചിപ്പിലിത്തോട് മുതൽ മരുതിലാവ് വനാതിർത്തി വരെയായിരുന്നു സന്ദർശനം'
Post a Comment