ഓമശ്ശേരി:പഞ്ചായത്തിലെ 32 അങ്കണവാടികളിൽ നിന്നുള്ള ഇരുന്നൂറ്റി അമ്പതിൽ പരം പിഞ്ചുകുട്ടികളുടെ കലാപരിപാടികൾ 'കുരുന്നുത്സവം-23' നാടിന്റെ ആഘോഷമായി മാറി.കുരുന്നുകളുടെ സർഗ്ഗവസന്തം വിരിഞ്ഞ ഒരു പകൽ നവ്യാനുഭവമായിരുന്നു.ആടിയും പാടിയും മണവാളനായും മണവാട്ടിയായും കുഞ്ഞുങ്ങൾ അരങ്ങ് തകർത്തപ്പോൾ കാണികൾക്കത് വിസ്മയമായി.വ്യക്തിഗത കലാ പരിപാടികളും ഗ്രൂപ്പ് ഐറ്റംസുകളുമുൾപ്പടെ 64 ഇനങ്ങളിൽ നടന്ന ഏകദിന കലോൽസവം രക്ഷിതാക്കളും അധ്യാപികമാരും ഹെൽപർമാരും നാട്ടുകാരുമുൾപ്പടെ നൂറുകണക്കിനാളുകൾ തിങ്ങി നിറഞ്ഞ ശ്രോതാക്കളിൽ പുതുമയും ആവേശവും വിതറുന്നതായിരുന്നു.ഒപ്പന,ഡാൻസ്,ആംഗ്യപ്പാട്ടുകൾ ഉൾപ്പടെയുള്ള കലാപരിപാടികൾ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്.
വെളിമണ്ണ യു.പി.സ്കൂളിൽ നടന്ന പഞ്ചായത്ത്‌തല അങ്കണവാടി കലോൽസവം കാലത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,കെ.ആനന്ദകൃഷ്ണൻ,പി.കെ.ഗംഗാധരൻ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ഡി.ഉഷാദേവി ടീച്ചർ,മുൻ പഞ്ചായത്തംഗം പി.കെ.കുഞ്ഞി മൊയ്തീൻ ഹാജി,മുനവ്വർ സാദത്ത് പുനത്തിൽ,സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ടി.കെ.അൻവർ സാദത്ത്,ഹെഡ് മാസ്റ്റർ അബൂബക്കർ കുണ്ടായി,യു.പി.അബ്ദുൽ ഖാദർ മാസ്റ്റർ,അഷ്‌റഫ് ഓമശ്ശേരി,എൻ.മുഹമ്മദ് ഹാജി കുണ്ടത്തിൽ,മുജീബ് കുനിമ്മൽ,എ.കെ.യൂസുഫ്,വി.പി.മൈമൂന എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉൽഘാടനം ചെയ്തു.ഐ.സി.ഡി.എസ്.സൂപ്പർ വൈസർ വി.എം.രമാദേവി സ്വാഗതം പറഞ്ഞു.മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ,സി.ഡി.പി.ഒ.ആരിഫ,കെ.പി.ഹസ്ന മുഹമ്മദ്,സി.സൂര്യ,വി.ശ്രീലക്ഷ്മി,ഡി.എസ്.നീരജ്,അങ്കണവാടി വർക്കർ റുഖിയ്യ ടീച്ചർ എന്നിവർ സംസാരിച്ചു.കലോൽസവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥി പ്രതിഭകൾക്കും ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ കൈമാറി.
ഫോട്ടോ:ഓമശ്ശേരി പഞ്ചായത്ത് അങ്കണവാടി കലോൽസവം (കുരുന്നുത്സവം) പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment