തിരുവമ്പാടി : അരണ്യ സൂപ്പർ ഹോംശോപ്പിയും തിരുവമ്പാടി സ്റ്റാർ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് റംല ചോലക്കൽ ( 9 വാർഡ് മെമ്പർ ) ഉൽഘാടനം ചെയ്തു. അരണ്യ ഗ്രൂപ്പ് സീനിയർ മാനേജർ റഫീക്ക് കെ ചടങ്ങിന് അധ്യക്ഷൻ വഹിച്ചു.
ബോധവൽക്കരണ ക്ലാസ്സിന് Dr :ആഷിക രാജ് BAMS ( RMO അരണ്യ ഹോസ്പിറ്റൽ ) നേതൃത്വം നൽകി. ഏകദേശം 100ഓളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു ചികിത്സ നടത്തി.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഭാഗ്യ ശാലികൾക്കുള്ള അരണ്യ ഗ്രൂപ്പിന്റെ
ഉപഹാരം സദസ്സിൽ വെച്ചിട്ട് നൽകി.
അശരണരായ കുടുംബത്തിന് സ്റ്റാർ ക്ലബ്ബ് ഒരുക്കിയ ധന സഹായം ഫാസിൽ കൂട്ടായി (സ്റ്റാർ ക്ലബ് പ്രസിഡന്റ് ) അല വികുട്ടിക്ക് കൈമാറി.
ഷബീർ (ഗ്യാസ്‌കോ സ്റ്റാർ ക്ലബ്ബ് തിരുവമ്പാടി ) സ്വാഗതവും, ബിനു മാസ്റ്റർ, ജമീല കീലത്തു , സൽമത്ത് ടീച്ചർ, സുരേഷ് ടി. എൻ ഹൈദർ വൈദ്യർ ലാക്കിൽ , ബിജു (ഡ്രൈവേഴ്സ് യൂണിയൻ ), തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അലവി പി. സി നന്ദി രേഖപ്പെടുത്തി.
Post a Comment