തൊണ്ടിമ്മൽ സ്കൂളിലെ വിജയോത്സവം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.



തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ:എൽ പി സ്കൂളിൽ പ്രതിഭകളെ ആദരിക്കാൻ വിജയോത്സവം നടത്തി.സബ്‌ജില്ലാ തല ശാസ്ത്രോത്സവം, കലോത്സവം,  എന്നിവയിൽ മികവ് പുലർത്തിയവർക്കും എൽ എസ് എസ് ജേതാക്കൾക്കും ഉപഹാരങ്ങൾ നൽകി.ചടങ്ങിൽ  സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രീ പ്രൈമറി അധ്യാപിക സുഷമ ബിനോയിക്ക് യാത്രയയപ്പും നൽകി.

 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.പി ടി എ പ്രസിഡൻ്റ് എസ് പ്രജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ ,വാർഡ് മെമ്പർ ബീന ആറാം പുറത്ത്, ഹെഡ്മിസ്ട്രസ് രഹ്നമോൾ കെ എസ് എസ് എം സി ചെയർമാൻ സുരേഷ് തൂലിക, എം പി ടി എ ചെയർപേഴ്സൺ രജ്ഞിനി,സ്റ്റാഫ് സെക്രട്ടറി അഹമ്മദ് ഷാഫി  പ്രസംഗിച്ചു. പി സ്മിന, കെ ശോഭന, എം ഐശ്വര്യ, കൃഷ്ണ പ്രിയ, പി സനിത എന്നിവർ വിജയോത്സവത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും വിജയോത്സവത്തിൽ പങ്കാളികളായി.

Post a Comment

Previous Post Next Post