കോടഞ്ചേരി : വേളംകോട് സെന്റ് ജോർജജസ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ പോൾ ബ്ലഡും MVR ക്യാൻസർ സെന്ററും ഹോപ്പ് ബ്ലഡ് മുറമ്പാത്തിയുമായി സഹകരിച്ച്  രക്തദാന ക്യാമ്പ്  നടത്തി.
അമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാന പുണ്യ കർമ്മം ചെയ്തു .

കോടഞ്ചേരി ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ്  അലക്സ് തോമസ് ചെമ്പകശ്ശേരി  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

NSS വോളണ്ടിയർ അൻസിറ്റ പീറ്റർ വിഷയാവതരണം നടത്തി.
MVR ക്യാൻസർ സെന്റർ ബ്ലഡ് സെന്റർ മേധാവി ഡോ. നിതിൻ ഹെൻറി രക്തദാന മാർഗ നിർദ്ദേശ ക്ലാസ് നൽകി.

വേളംകോട്  സെന്റ് മേരീസ് യാക്കോബായ ചർച്ച് വികാരി ഫാ. ബിജോയി ആറക്കുടിയിൽ  ഓരോ വ്യക്തിയും  ജീവന്റെ കാവലായി സമൂഹത്തിൽ നിലകൊള്ളണമെന്ന് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുകയും ക്യാമ്പിലെ ആദ്യ രക്തദാതാവായി മുന്നോട്ടുവരികയും ചെയ്തു.

മാനേജ്മെൻറ് പ്രതിനിധി സി.  സുധർമ്മ എസ് ഐ സി,
NSS  പ്രോഗ്രാം ഓഫീസർ സ്മിത കെ , സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാസിസ് പി പോൾ ,ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ ,ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ ഷംസുദ്ധീൻ മുറമ്പാത്തി, സ്കൂൾ പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി .

Post a Comment

Previous Post Next Post