മലപ്പുറം: പാങ്ങിൽ സ്‌കൂൾ ബസ് മരത്തിലിടിച്ച് മറിഞ്ഞു. ഇരുപത്തഞ്ചോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഗ്രൈസ് വാലി പബ്ലിക് സ്‌കൂളിന്‍റെ ബസ് ആണ് അപകടത്തിൽ പെട്ടത്.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം വി‌ട്ടതാണ് അപകടത്തിന് കാരണമായത്. മരത്തിലിടിച്ച് മറിഞ്ഞ ബസ് സമീപത്തെ വീടിന് മുകളിലേക്കാണ് മറിഞ്ഞത്.
പാങ്ങ് കടുങ്ങാമുടിയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്.

Post a Comment

أحدث أقدم