മാനിപുരം: വിദ്യാഭ്യാസ മേഖല
യിൽ ഏറെ പിന്നാക്കം നിന്നിരുന്ന നാടിനെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച മാനിപുരം എ.യു.പി സ്കൂൾ തൊണ്ണൂറാം വാർഷികം ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ നടത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

'നവതീയം' എന്ന പേരിൽ ഒരു വർഷം നീളുന്ന ആഘോഷപരിപാടിക
ളാണ് നടക്കുക.

 വിളംബര ഘോ ഷയാത്ര, അക്കാദമിക-ഭൗതിക സൗകര്യ വികസനം, അധ്യാപ ക ശാക്തീകരണം, പൂർവ അ ധ്യാപക-വിദ്യാർഥി സംഗമം, 
മെഗാ എക്സ്പോ, മെഡിക്കൽ ക്യാ മ്പ്, കലാസാംസ്‌കാരിക പരിപാ ടികൾ തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തത്.

പൂർവ അധ്യാപക വിദ്യാർഥി സംഗമം ഡിസംബർ 30ന് സ്‌കൂളിൽ നടക്കും. 
സ്കൂൾ മാനേജർ 
മക്കാട്ട് മാധവൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും.

സ്‌കൂളിൽ ഇന്നേ വരെ സേ വനമനുഷ്ഠിച്ച എല്ലാ അധ്യാപ കരെയും ആദരിക്കും. ഉപഹാരമായി വൃക്ഷത്തൈകൾ വിതര
ണം ചെയ്യും. 

വിവിധ കലാസാം സ്‌കാരിക പരിപാടികൾ 
അരങ്ങേറും.

വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ കെ.മോഹനൻ, പ്രാധാനാ ധ്യാപകൻ എൻ.ബി. കൃഷ്ണൻ മ്പൂതിരിപ്പാട്, ഡിവിഷൻ കൗൺ സിലർ മുഹമ്മദ് അഷ്റഫ് ബാ വ, എം.ടി. ഇമ്പിച്ചിമോയി, കെ. പി. വിനീത് കുമാർ, ഷാജഹാൻ അലി അഹമ്മദ്, ടി.പി. യൂസുഫ്, ടി.പി. ഇബ്രാഹിം, എം.സി. ഷാ ജഹാൻ, ടി.എം. ലിനീഷ്, എം. നൗഷാദ്, കെ. അനിൽ കുമാർ, ടി.കെ. ചന്ദ്രൻ, മനോജ് കുമാർ, ഷിബിലി, ടി.കെ. മജീദ്, സതി എ ന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم