താമരശ്ശേരി : താമരശ്ശേരി മണ്ഡലം കോൺഗ്രസ് ജന്മദിന പദയാത്ര നടത്തി.
ചുങ്കം ചെക്ക് പോസ്റ്റിൽ നിന്നും കെപിസിസി മെമ്പർ പി സി ഹബീബ് തമ്പി മണ്ഡലം പ്രസിഡണ്ട് എം സി നാസിമുദ്ധീന് പതാക നൽകിക്കൊണ്ട് പദയാത്ര ഉത്ഘാടനം ചെയ്തു.
പരപ്പൻപൊയിലിൽ പദയാത്രയുടെ സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി പി ദുൽകിഫിൽ ഉത്ഘാടനം ചെയ്തു. കെപിസിസി മെമ്പർ എ അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ, പി ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ ആശംസകൾ നൽകി.
വിവിധ യോഗങ്ങളിൽ കെ പി കൃഷ്ണൻ, എ സി രവികുമാർ, ഖദീജ സത്താർ, Adv ബിജു കണ്ണന്തറ, സുമ രാജേഷ്, ചിന്നമ്മ ജോർജ്, ഉമാദേവി, എം പി സി ജംഷിദ്, കാവ്യ വി ആർ, എ പി ഉസ്സയിൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ കെ കെ ശശികുമാർ, സത്താർ പള്ളിപ്പുറം, ടി പി ഷരീഫ്, Adv ജോസഫ് മാത്യു, വേലായുധൻ പള്ളിപ്പുറം, വി കെ എ കബീർ മഹേന്ദ്രൻ മണ്ഡലം ഭാരവാഹികൾ സി മുഹ്സിൻ, എ പി സിറാജ്, അൻഷാദ് മലയിൽ, ടി പി ഫിറോസ്, വി ശിവദാസൻ, ടി ദിലീപ് കുമാർ,അംജാദ്, പി.ബി സുരേന്ദ്രൻ,ഭാസ്കരൻ, സി വി മണി,മുരളി കുറ്റിയാക്കിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റിയാസ് തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകി.
Post a Comment