താമരശ്ശേരി :
ജനക്ഷേമത്തിലും വികസനത്തിലും ശ്രദ്ധ ഉന്നിയ പൊതുപ്രവർത്തകനായിരുന്ന സിറിയക് ജോൺ : വി .എം ഉമ്മർ മാസ്റ്റർ 

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന സിറിയക് ജോണിൻ്റെ താമരശ്ശേരിയിൽ സഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ പഞ്ചായത്തുകളിലും കൃഷിഭവൻ സ്ഥാപിച്ചതും താമരശ്ശേരിയിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾകൊണ്ടുവന്നതും അദ്ദേഹം ജനപ്രതിനിധി ആയിരുന്നപ്പോഴാണ്. 

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. 

കെ.പി സി.സി മെമ്പർ പി.സി.ഹബീബ് തമ്പി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഗിരീഷ് തേവള്ളി, കെ.വി.സബാസ്ത്യൻ, വി.കെ.അഷ്റഫ് ,കണ്ടിയിൽ മുഹമ്മദ് ഹാജി, റഹീം മാസ്റ്റർ ചുങ്കം, അഡ്വ.ബിജുകണ്ണന്തറ, നവാസ് ഈർപ്പോണ, എം.സി നാസിമുദ്ദീൻ ,ഒ.എ.ശ്രീനിവാസൻ ,സലാം മണക്കടവൻ, കെ. സരസ്വതി, അഡ്വ ജോസഫ് മാത്യു ടി.കെ പി അബൂബക്കർ ,ചിന്നമ്മ ജോർജ് ,എ .പി ഉസ്സയിൻ, സണ്ണി കുഴമ്പാല തുടങ്ങിയവൻ അനുസ്മരണ പ്രഭാഷണം നടത്തി.

Post a Comment

Previous Post Next Post