തിരുവമ്പാടി സെന്റ് വിൻസന്റ് ഡി പോൾ സംഘടനയുടെ
ജീവകാരുണ്യ ധനസമാഹരണ സംരഭമായ ഓസാനം ആർട്ട് സെന്ററിൽ ക്രിസ്മസ് വിപണി തുറന്നു.
മിതമായ വിലക്ക് ക്രിസ്മസ് സീസൺ ഉൽപന്നങ്ങൾ
ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും നടത്തിവരാറുള്ള വിപണന മേളക്ക്
ഈ വർഷം കൂടുതൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
പുതിയ ട്രന്റ് നക്ഷത്രങ്ങൾ ,അലങ്കാര ദീപങ്ങൾ, വർണ്ണ മെഴുതിരികൾ , വിവിധ തരത്തിലുള്ള ക്രിബുകൾ, ക്രിസ്മസ് ട്രീകൾ , ഇല്യൂമിനേഷൻ മാലകൾ, വിവിധ തരം ക്രിസ്മസ് സെറ്റ് , അലങ്കാര പുഷ്പങ്ങൾ
എന്നിവയെല്ലാം ഇവിടെ ലഭ്യമാണ് -
ക്രിസ്മസ് ഗിഫ്റ്റ് നൽകാനാവശ്യമായ ഫ്രെയിം വർക്കുകൾ
ഇവിടെ നിന്ന് ആവശ്യാനുസരണം
ചെയ്ത് തരുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത
എന്ന് സംഘടന അറിയിച്ചു. -
കിസ്ത്യൻ
ഭക്ത വസ്തുക്കളുടെ
ഏറ്റവും മികച്ച കലവറ
എന്ന നിലയിലും, ബിസ്നസ് ലാഭം മുഴുവർ സാധു സഹായത്തിന് മാറ്റി വയ്ക്കുന്നു എന്ന കാരണത്താലും വലിയ
തിരക്കാണ് ഈ സീസണിൽ ഇവിടെ അനുഭവപ്പെടുന്നത്.
ഓസാനാം ആർട്ട് സെന്ററിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ
നമ്മൾ അറിയാതെ നാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നു എന്ന നിലയിലും പൊതു സമൂഹത്തിൽ നിന്ന് വലിയ സഹകരണമാണ് ലഭിച്ചു വരുന്നതെന്ന്
സംഘടന പ്രസിഡന്റ്
എമ്മാനുവൽ മുതക്കാട്ടുപറമ്പിൽ അറിയിച്ചു.
إرسال تعليق