കോടക്കൽ: സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടർന്നതോടെ പെരുവഴിയിലായ യാത്രക്കാർക്ക് ആശ്വാസമായി പൊലിസ് ഡ്രൈവർമാർ. തിരൂർ കോട്ടക്കൽ പാതയിലാണ് സ്വകാര്യ ബസ് ഡ്രൈവർമാരായി പൊലീസ് എത്തിയത്.

തിരൂർ സർക്കിൾ ഓഫീസിലെ ജിനേഷ്, ട്രാഫിക് പൊലീസിലെ ഭാഗ്യരാജു കോട്ടക്കൽ എന്നിവരാണ് സേവനവുമായി എത്തിയത്. പാതിവഴിയിൽ യാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ച യാത്രക്കാർ ഇ തോടെ ആശ്വാസത്തിലായി.പൊലീസ് വാഹനത്തിൻ്റെ അകമ്പടിയോടെയായിരുന്നു ബസ്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ലീഡർ ബസിലെ ജീവനക്കാരനെ കള്ളകേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. അതേസമയം സമരം അറിഞ്ഞിട്ടില്ലെന്നാണ് ഉടമകൾ പറയുന്നത്.

യാത്രക്കാർ വലഞ്ഞു

മലപ്പുറം: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. യാത്രക്കാർ വലഞ്ഞു. പലരും പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു. വിദ്യാർഥികളാണ് കൂടുതൽ ദുരിതത്തിലായത്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെ ആറു മുതൽ പണിമുടക്ക്​ ആരംഭിച്ചത്​. കോട്ടക്കൽ-തിരൂർ, കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-​മലപ്പുറം, മലപ്പുറ-വേങ്ങര-പരപ്പനങ്ങാടി റൂട്ടുകളിലെല്ലാം പണിമുടക്ക്​ ശക്​തമാണ്​. രാവിലെ മുന്നറിയിപ്പില്ലാതെ ആ​​രംഭിച്ച ബസ്​സമരം വിദ്യാർഥികളേയും ഉദ്യോഗസ്ഥരേയുമടക്കം ബാധിച്ചു. ലക്ഷ്യസ്ഥാനത്ത്​ എത്താൻ കഴിയാതെ ഭൂരിഭാഗമാളുകളും വഴിയിൽ കുടുങ്ങി. കെ.എസ്​.ആർ.ടി.സി ബസുകളിൽ വൻ തിരക്ക്​ അനുഭവപ്പെട്ടു.

Post a Comment

Previous Post Next Post