തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കും രോഗീപരിചാരകർക്കുമുള്ള ത്രിദിന പരിശീലനം തുടങ്ങി.
ഡിസംബർ 28, 29, 30 തീയതികളിൽ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസൻ ,ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ ,കമ്മ്യൂണിറ്റി നേഴ്സ് ടി.എ ലിസി , ജെ.പി. എച്ച് .എൻ മിനി വിഎം എന്നിവർ വിവിധ വിഷയങ്ങളിൽ വളണ്ടിയർമാർക്ക് ക്ലാസ്സുകൾ എടുത്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർമാരായ കെ.എ മുഹമ്മദലി, ബീന പി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി ,ഷാജു കെ , ഗീതാ പ്രശാന്ത് (ആശ) എന്നിവർ സംസാരിച്ചു.
Post a Comment