ഓമശ്ശേരി :
അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കുണ്ടുപറമ്പ് പകൽ വീട് സന്ദർശിച്ച് ഏകദിന ക്യാമ്പ് നടത്തി.  അവിടുത്തെ അന്തേവാസികൾക്കായി ആരോഗ്യവും, ആരോഗ്യപരിപാലനവും, മാനസീകാരോഗ്യവും വ്യക്തിയും , ഏകാന്തതയും അത് നേരിടാനുള്ള മാർഗ്ഗങ്ങളും , ശീലങ്ങളും ഒഴിവു സമയ പ്രവർത്തനങ്ങളും , മാനസീക സമ്മർദ്ധങ്ങളും പരിഹാര മാർഗ്ഗങ്ങളും  എന്നീ വിഭാഗങ്ങളിൽ ക്ലാസ്സുകൾ എടുത്തു. വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ അസി. പ്രഫ.നന്ദന കെ വി , അസി. പ്രഫ.ആയിഷ ഫിദ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.

Post a Comment

Previous Post Next Post