തിരുവമ്പാടി : തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ വായനാ മുറിയിലേക്ക് പുസ്തകങ്ങളും
ഫാർമസിയിലേക്ക് മരുന്ന് കവറുകളും നിർമ്മിച്ചു നൽകി മാതൃകയായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ഡോ. ഫെസീന ഹസൻ വിദ്യാർത്ഥികളിൽ നിന്നും പുസ്തകങ്ങളും മരുന്ന് കവറുകളും ഏറ്റുവാങ്ങി.
ചടങ്ങിൽ നേഴ്സിംഗ് ഓഫീസർ കെ.ജെ സിമി, ജൂനിയർ ഹെൽത്ത്ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്,മുഹമ്മദ് മുസ്തഫ ഖാൻ , എൻഎസ്എസ് വളണ്ടിയർമാരായ ആദിൽ, ഡോൺ ജോബി, ഡിയട്രീസ , ഫാത്തിമ മെർസ
എന്നിവർ പങ്കെടുത്തു.
Post a Comment