വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ വിളഞ്ഞ പയർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിക്കുന്നു.


ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ അങ്കണത്തിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ നടത്തിയ പയർ കൃഷിയിൽ നൂറുമേനി വിളവ്.

വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരമാണ് സ്കൂൾ അങ്കണത്തിൽ കരനെൽകൃഷി ചെയ്ത സ്ഥലത്ത് പയർ കൃഷി ആരംഭിച്ചത്.

കാർഷിക ക്ലബിലെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സിലെയും വിദ്യാർഥികളാണ് സ്കൂൾ കൃഷിക്ക് നേതൃത്വം നൽകുന്നത്.

പയറിന്റെ വിളവെടുപ്പ് ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി കാർഷിക ക്ലബ് കൺവീനർ ബിജു മാത്യു അധ്യാപകരായ ജിൽസ് തോമസ് ഡോൺ ജോസ് ,പി എം ഷാനിൽ, സുനീഷ് ജോസഫ്, വിമൽ വിനോയി ,റിൻസ് ജോസഫ് ,കെ ജെ ഷെല്ലി, റോസ്മി രാജു വിദ്യാർഥി പ്രതിനിധി അതുൽ ആന്റണി എന്നിവർ പ്രസംഗിച്ചു.
വിളവെടുത്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി
വിദ്യാർഥികൾക്ക് നൽകി വരുന്നു.



.

Post a Comment

Previous Post Next Post