വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ജില്ലാ കലോത്സവ വിജയികളെ ആദരിക്കുന്ന പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റുമുക്ക് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് വന്യൂജില്ലാ സ്കൂൾ കലോത്സവത്തിലും മുക്കം ഉപജില്ലാ കലാമേളയിലും മികച്ച വിജയങ്ങൾ കരസ്ഥമാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കലാപ്രതിഭകളെ ആദരിച്ചു.
ഉപജില്ലാ കലാമേളയിൽ യുപി ഓവറോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ റവന്യൂ ജില്ലയിൽ പങ്കെടുത്ത 5 ഇനങ്ങളിൽ 2 ഫസ്റ്റ് എ ഗ്രേഡ് ഉൾപ്പെടെ മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി മാറി.
ഉറുദു കവിതാ രചനയിൽ ഫൈഹജിനാനും അറബി പദ്യംചൊല്ലലിൽ ഹനഫാത്തിമയും ഫസ്റ്റ് എ ഗ്രേഡുകൾ സ്വന്തമാക്കി. മലയാളം പദ്യംചൊല്ലലിലും ഉറുദു ക്വിസിലും ആയിഷ റിയയും തമിഴ് പദ്യത്തിന് വൈഷ്ണവ് ഹരിയും എ ഗ്രേഡുകൾ നേടി ജില്ലാ പ്രതിഭകളായി മാറി.
പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റുമുക്ക് ഉദ്ഘാടനം ചെയ്ത്, ജില്ലാ പ്രതിഭകളെ ആദരിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായിരുന്ന മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി ഉപജില്ലാ കലാപ്രതിഭകളെ ആദരിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി വേനപ്പാറ ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഇ ജെ തങ്കച്ചൻ ,മുൻ പ്രധാനാധ്യാപകൻ തോമസ് ജോൺ പി ടി എ പ്രസിഡന്റ് അബ്ദുൾ സത്താർ, എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ് അധ്യാപകരായ ജിൽസ് തോമസ്, എബി തോമസ്, എം എ ഷബ്ന , സിസ്റ്റർ ജെയ്സി ജെയിംസ്, വിദ്യാർഥി പ്രതിനിധി ആയിഷ റിയ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ മെമന്റോകൾ നൽകി.
Post a Comment