പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാല് വയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി ഗാർഡൻ കല്ലാഴി വീട്ടിൽ മധുസൂദനന്റെയും ആതിരയുടെയും മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന വീട്ടിൽനിന്ന് മധുസൂദനന്റെ ബന്ധുവായ 29കാരിയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലും കൈയിലും ഇവർ സ്വയം മുറിവേൽപിച്ച നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർ മാനസിക പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. തിങ്കളാഴ്ച രാത്രി 11നാണ് സംഭവം.

മധുസൂദനന്റെ അമ്മ പത്മാവതിയെ പനിയെ തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനാൽ ആതിര ഋത്വിക്കിനെ ബന്ധുവായ യുവതിക്കും മകൾക്കുമൊപ്പം വീട്ടിലാക്കിയ ശേഷം ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കരുവപ്പാറ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ കെ.ജി വിദ്യാർഥിയാണ് ഋത്വിക്.

Post a Comment

Previous Post Next Post