താമരശ്ശേരി:'തണലറ്റവർക്ക് തുണയാവുക' എസ് വൈ എസ് സാന്ത്വനമാസം ക്യാമ്പയിന്റെ ഭാഗമായി താമരശ്ശേരി താലൂക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കു മുൾപ്പെടെ നൂറ്ക്കണക്കിനാളുകൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി.
വിവിധ യൂനിറ്റുകളിൽ നിന്ന് സാന്ത്വനം വളണ്ടിയേഴ്സ് ശേഖരിച്ച ഭക്ഷണ പൊതികളാണ് നൽകിയത്.
നിലവിൽ എല്ലാ ദിവസവും സാന്ത്വനം വളണ്ടിയേഴ്സിന്റെ സൗജന്യ സേവനവും, മാസത്തിൽ ഡയാലിസിസ് സെന്റർ ശുചീകരണ പ്രവർത്തനവും റിലീഫ് വിതരണം, ഭക്ഷണവിതരണം, സൗജന്യ മരുന്ന്, ലാബ് സേവനം വീട് നിർമ്മാണം ആംബുലൻസ് സേവനം താമരശ്ശേരി സോൺ, SYS സാന്ത്വനം സമിതിയുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നുണ്ട്.
ആശുപത്രി സുപ്രണ്ട് ഡോ: അബ്ബാസ് വിതരണോൽഘടനം നിർവ്വഹിച്ചു.
KMJ ജില്ല സെക്രട്ടറി ബി.സി ലുഖ്മാൻ ഹാജി, SYS സോൺ പ്രസിഡന്റ് ജഅഫർ സഖാഫി, മുഹമ്മദലി കാവുംപുറം ഉസ്മാൻ വള്ളിയാട് , ശംസുദ്ധീൻ പെരുമ്പള്ളി, അബ്ദുൽ ഹമീദ് സഖാഫി, അബ്ദുറഹീം സഖാഫി, അബ്ദുലത്തീഫ് സഖാഫി, മുഹമ്മദലി മാസ്റ്റർ, ഹാരിസ് ഹിശാമി, ജലീൽ വടക്കും മുറി, അലി കാരാടി, സാലിഹ് ചുങ്കം അബൂബക്കർ വടക്കും മുറി എന്നിവർ നേതൃത്വം നൽകി.
Post a Comment